നെടുമങ്ങാട്: വിനീത കൊലക്കേസ് കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനേയും മന്ത്രി ജി.ആർ.അനിൽ പ്രശംസിച്ചു.കുറ്റമറ്റ രീതിയിൽ അടുക്കും ചിട്ടയോടും കൂടി അന്വേഷണം നടത്തിയ പൊലീസ് പ്രതിക്കെതിരായ ഒരു തെളിവും നഷ്ടമാകാതെ ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയതാണ് പ്രോസിക്യൂഷന് സഹായകമായതെന്ന് മന്ത്രി പറഞ്ഞു. കൃത്യതയോടെ പ്രതിക്കെതിരായി കോടതിയെ ധരിപ്പിക്കുന്നതിൽ പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനും മികവ് കാണിച്ചു. കൊല്ലപ്പെട്ട വിനീത മന്ത്രിയുടെ നിയോജകമണ്ഡലമായ നെടുമങ്ങാട് കരിപ്പൂർ സ്വദേശിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |