പാലക്കാട്: വ്യാപാരി നേതാവും പൊതുസേവകനും ബാവ മെറ്റൽസ് ഉടമയുമായിരുന്ന കെ.ജെ.മുഹമ്മദ് ഷെമീറിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ബി.എൻ.ഐ പ്രീമിയർ ക്രിക്കറ്റ് ലീഗിന് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ തുടക്കമാവും. ബി.എൻ.ഐ യുടെ പാലക്കാട് ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നായി 11 ടീമുകൾ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിനും 6.30നും സെമി ഫൈനൽ സംഘടിപ്പിക്കും. എട്ട് മണിക്ക് ഫൈനൽ മത്സരത്തോടെ ക്രിക്കറ്റ് ലീഗിന് തിരശീല വീഴും. ബി.എൻ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി.അബ്ദുൽസലാം, സംഘാടകസമിതി ചെയർമാൻ പ്രമോദ് ശിവദാസ്, ടൂർണമെന്റ് കോഡിനേറ്റർ സിയാവുദ്ദീൻ പുലവർ, ബി.എൻ.ഐയുടെ ജില്ലയിലെ പ്രഥമ പ്രസിഡന്റ് നിഖിൽ കൊടിയത്തൂർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |