കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് പ്രവർത്തക സംഗമം നടത്തി. ചെത്തുകടവ്, വരട്ട്യാക്ക്, മിനി ചാത്തങ്കാവ്, ഭാഗങ്ങളിൽ നിന്ന് പുതുതായി സംഘടനയിലേക്ക് അംഗത്വമെടുത്തവർക്ക് സ്വീകരണം നൽകി. കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. എം.ജയശങ്കർ, എൻ. വിനോദ് കുമാർ, സുനിൽ കണ്ണോറ, എൻ.പി തൻവീർ, എം.കെ റഫീഖ്, കെ സജീവ്, എം.പി മൂസ, ടി സുമോദ്, ടി.വി ഹാരിസ്, കെ.പി അബ്ദുൽ നാസർ, എം.പി അശോകൻ, സി.ടി ജനാർദ്ദനൻ, ടി.കെ അബ്ദുൽ റസാക്, ടി ജിനിലേഷ്, നിമ്മിസജി, ഒ .പി ഭാസ്കരൻ, ആനിസ് നെൽസൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |