കോട്ടയം : പരേതനായ ഡി.സി കിഴക്കേമുറിയുടെ ഭാര്യയും, രണ്ടുപതിറ്റാണ്ടോളം ഡി.സി ബുക്സ് പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ച മാനേജിംഗ് പാർട്ണണറുമായ പൊന്നമ്മ ഡി.സി (90) അന്തരിച്ചു. തിരുവല്ല ബാലികാമഠം സ്കൂൾ മുൻ അദ്ധ്യാപികയാണ്. തകഴി, ബഷീർ, സി.ജെ.തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. മക്കൾ : രവി ഡി.സി (ഡി.സി ബുക്സ്), താര, മീര. മരുമക്കൾ : സത്യദാസ് (സിംഗപ്പൂർ സ്ട്രെയ്റ്റ് ടൈസ് സീനിയർ എഡിറ്റർ), അനിൽ വർഗീസ് (ബിസിനസ്), രതീമ ( എക്സിക്യുട്ടീവ് ഡയറക്ടർ ഡി.സി ബുക്സ് ). മൃതദേഹം ശനിയാഴ്ച രാവിലെ 10 മുതൽ കോട്ടയം ദേവലോകത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും സംസ്കാരം ഞായറാഴ്ച മൂന്നിന് ലൂർദ് ഫെറോന പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |