മുഹമ്മ: കെ.പി.സി.സിയുടെ നിർദേശ പ്രകാരം മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എസ്. ചന്ദ്രബോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഹൽഗാമിൽ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും
ഭീകരരെ അമർച്ച ചെയ്യാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നും ഭീകരവാദത്തിന് എതിരായി ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |