പുനലൂർ: കൊല്ലം ,തിരുമംഗലം ദേശീയ പാതയുടെ ഇരുവശവും കാടുമൂടിയത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ദുരിതമേകുന്നു. ആര്യങ്കാവ് മുതൽ പുനലൂർ വരെയും ചെമ്മന്തൂർ മുതൽ വിളക്കുടി വരെയും പാതയുടെ വശങ്ങൾ കാണാനാകാത്ത വിധം കാടാണ്. വാഹനങ്ങൾ വളവു തിരിഞ്ഞെത്തുന്നത് കാണാൻ കഴിയാത്തത് അപകടങ്ങൾക്കിടയാകുന്നു. ചരക്കു വാഹങ്ങൾക്ക് വശം കൊടുക്കാൻ ചെറിയ വാഹനങ്ങൾക്കും കഴിയാറില്ല. പലയിടത്തും കാൽനടയാത്രികർക്ക് ടാർ റോഡിലൂടെ നടക്കാനേ കഴിയൂ. ക്രാഷ് ബാരിയറുകൾ കാണാൻ കഴിയാത്ത വിധം കാട്ടുപടർപ്പുകൾനിറഞ്ഞിരിക്കുന്നു. റോഡിൽ രാത്രിയിൽ ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. ശബരിമല സീസണിൽ മാത്രമാണ് മിക്കയിടത്തും പേരിനു മാത്രം കാടെടുപ്പ് നടത്താറുള്ളത്. അപകടം പതിയിരിക്കുന്ന പാതയായി ദേശീയ പാതയെ മാറ്റും വിധമാണ് കാട് നിറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |