തൃശൂർ: കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണം ഹൃദയഭേദകമാണെന്നും ആ മുറിവ് ഉണക്കാൻ നാട് ഒറ്റക്കെട്ടായി നിൽക്കണമെന്നും ഡി.ഡി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേഗോപുര നടയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നേതാക്കളായ ഒ.അബ്ദുറഹ്മാൻ കുട്ടി, പി.എ.മാധവൻ, ടി.വി.ചന്ദ്രമോഹൻ, എം.പി.വിൻസെന്റ്, അനിൽ അക്കര, എം.പി.ജാക്‌സൺ, ജോസഫ് ചാലിശ്ശേരി, എം.കെ.അബ്ദുൾ സലാം, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ജോൺ ഡാനിയേൽ, സി.സി.ശ്രീകുമാർ, എ.പ്രസാദ്, കെ.ബി.ശശികുമാർ, ഐ.പി.പോൾ, സി.ഒ.ജേക്കബ്, നിജി ജസ്റ്റിൻ, സി.ഐ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |