പോരുവഴി: ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ശാസ്താംകോട്ട ബ്ലോക്കു പഞ്ചായത്തിന്റെ 2024-25 വർഷത്തെ പുരസ്കാരം പോരുവഴി ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയ്ക്ക് ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഇ.വി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല ഉദ്ഘാടന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം. എൽ.എ പുരസ്കാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്ത് ,വാർഡ് മെമ്പർ ശ്രീതാ സുനിൽ, കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ്, പഞ്ചായത്ത് സമിതി കൺവീനർ മധു സന്ദീവനി ,കൈരളി വായനശാല പ്രസിഡന്റ് വി.ബേബികുമാർ സെക്രട്ടറി ജയചന്ദ്രൻ,ലൈബ്രേറിയൻ ശ്രീജ, ജ്യോതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |