തൃശൂർ: സി.എം.എ, സി.എ, എ.സി.സി.എ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ തങ്ങളുടെ വിദ്യാർഥികളെ അനുമോദിക്കാൻ ഗ്രാൻഡ് ഫെലിസിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് പ്രോഫിൻസ് ഭാരവാഹികൾ. 28ന് രാവിലെ 10ന് തൃശൂർ നന്ദനം ആഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ടി.സി.എ ശ്രീനിവാസ പ്രസാദ്, സതേൺ ഇന്ത്യ റീജിയണൽ കൗൺസിൽ ചെയർമാൻ വിശ്വനാഥ ഭട്ട്, ഇസാഫ് ബാങ്ക് എം.ഡി പോൾ തോമസ്, ജെയ്ൻ യൂണിവേഴ്‌സിറ്റി എക്‌സി. ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രോഫിൻസ് ഡയറക്ടർ സി.എസ്.പ്രവീൺ കുമാർ, ജി.എം.ശ്രീപ്രിയ അനൂപ്, മാർക്കറ്റിംഗ് ഹെഡ് എം.അജയകുമാർ, ജൈസൺ ലൂക്കോസ്, എം.സി.കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |