SignIn
Kerala Kaumudi Online
Thursday, 15 May 2025 10.13 AM IST

അഖിലേന്ത്യാ ആണവവിരുദ്ധ സമ്മേളനം 26, 27 തീയതികളിൽ ചീമേനിയിൽ

Increase Font Size Decrease Font Size Print Page

കാസർകോട്: ചെർണോബിൽ ദിനത്തിൽ അഖിലേന്ത്യാ തലത്തിലുള്ള ആണവ വിരുദ്ധ പ്രവർത്തകർ ചീമേനിയിൽ ഒത്തുകൂടി ആണവവിരുദ്ധ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചീമേനി ശ്രീധർമ്മശാസ്ത ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ചെർണോബിൽ ഭിനത്തിൽ 26ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് ആണവ ശാസ്ത്രജ്ഞൻ ഡോ.സുരേന്ദ്ര ഗഡേക്കർ ഉദ്ഘാടനം ചെയ്യും. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഡോ. സൗമ്യ ദത്ത, ഡോ.സാഗർ ധാര, ഡോ.എസ്.പി ഉദയകുമാർ, മീര സംഗമിത്ര, മുൻ കേന്ദ്ര ഊർജ വകുപ്പ് സെക്രട്ടറി ഇ.എ.എസ് ശർമ്മ, ഡോ.എം.വി രമണ, ഡോ: ശ്രീകുമാർ എന്നിവർ അഭിസംബോധന ചെയ്യും.

ചീമേനിയിലെ നിർദ്ദേശിഷ്ട ആണവ നിലയ പദ്ധതി ഉപേക്ഷിക്കുക ,ആണവ അപകടബാധ്യതാനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കേന്ദ്ര ഗവർമെൻറ് ഉപേക്ഷിക്കുക, സ്വകാര്യ ആണവ നിലയ സ്ഥാപനത്തിനായി കേന്ദ്ര ഗവൺമെൻറ് അനുവദിച്ച ബജറ്റ് വിഹിതം റദ്ദാക്കുക ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ചീമേനിയിൽ സമ്മേളനം നടക്കുന്നത്.

ചീമേനിയിൽ ഇപ്പോൾ തന്നെ സോളാർ വൈദ്യുത നിലയം പ്രവർത്തിക്കുന്നുണ്ട്. സൗരവൈദ്യുതി ഉൽപ്പാദനത്തിന് ഉള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്. വാർത്ത സമ്മേളനത്തിൽ ആണവ നിലയ വിരുദ്ധ ജനജാഗ്രതാ സമിതി ചെയർമാൻ ഡോ .ഡി സുരേന്ദ്രനാഥ്, കൺവീനർ എൻ.സുബ്രഹ്മണ്യൻ, സ്വാഗത സംഘം ചെയർമാൻ കരിമ്പിൽ കൃഷ്ണൻ, കൺവീനർ കെ. എം ദാമോദരൻ, സുഭാഷ് ചീമേനി, വി.കെ രവീന്ദ്രൻ, മേരീ എബ്രഹാം,
അഡ്വ.ടി.വി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KASARGOD, ANAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.