മേയിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി.പി.ഇ.എഡ്. (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് – 2022 സ്‌കീം) (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2023 & 2022 അഡ്മിഷൻ), നാലാം സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 അഡ്മിഷൻ), ആറാം സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
28 മുതൽ ആരംഭിക്കുന്ന ബി.എ പാർട്ട് 3 മെയിൻ & സബ്സിഡിയറി (ആന്വൽ സ്‌കീം – സപ്ലിമെന്ററി & മേഴ്സിചാൻസ് ) പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി തിരെഞ്ഞെടുത്തിട്ടുള്ള ഓഫ്‌ലൈൻ വിദ്യാർത്ഥികൾ തോന്നയ്ക്കൽ എ.ജെ. കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പരീക്ഷ എഴുതണം.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 25 മുതൽ മേയ് 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് നടത്തുന്ന പാർട്ട്‌ടൈം കോഴ്സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യുണിക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വൈകിട്ട് 5 മുതൽ 7 വരെയാണ് ക്ലാസ്. https://pgdec.keralauniversity.ac.in പോർട്ടലിൽ മേയ് പത്തിനകം അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
വാർത്തകൾ
ഇംഗ്ലീഷ് പഠനവകുപ്പ് നടത്തുന്ന 'ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്" (ഇ.പി.പി) സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ച് ക്ലാസുകൾ മേയ് മൂന്നിന് സർവകലാശാലയുടെ താവക്കര ക്യാമ്പസിലെ അമിനിറ്റി സെന്ററിൽ റൂം നമ്പർ 401ൽ ആരംഭിക്കും.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 26 വരെ ഓൺലൈൻ ആയും മേയ് രണ്ടിന് രണ്ട് മണി വരെ താവക്കര ക്യാമ്പസിലെ സ്കൂൾ ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ഓഫീസിൽ നേരിട്ട് ഹാജരായും രജിസ്റ്റർ ചെയ്യാം. യോഗ്യത: പ്ലസ് ടു. ഫീസ്: 3,000 രൂപ. നിലവിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസ്സുകൾ ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |