രാമൻകുളങ്ങര: പഹൽഗാമിൽ വിനോദസഞ്ചാരികളെ വെടിവച്ചുകൊന്ന ഭീകരതയെ തോൽപ്പിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.ജർമിയാസ് പറഞ്ഞു. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ശക്തികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചു യേശുദാസ് അദ്ധ്യക്ഷനായി. ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ്, കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നിസാർ കലദിക്കാട്, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷർ ടി.ഗോപാലകൃഷ്ണൻ നായർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.എഫ്.യേശുദാസ്, യൂത്ത് കോൺഗ്രസ് ജില്ലാ കോ ഓർഡിനേറ്റർ കൃഷ്ണപ്രസാദ്, യദുകൃഷ്ണൻ, ചിറ്റൂത്തറ ഉണ്ണിക്കൃഷ്ണൻ, സലിം കുലക്കട തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |