ഹൃദയപൂർവം, വിലായത്ത് ബുദ്ധ, ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങൾ ഓണം റിലീസായി എത്തും
ഓണം റിലീസായി മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ ചിത്രങ്ങൾ . ആസിഫ് അലിയുടെയും നിവിൻപോളിയുടെയും ചിത്രങ്ങൾ പ്രതീക്ഷിക്കാം.
മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ഓണത്തിന് ഉറപ്പായും തിയേറ്ററിൽ എത്തും. മാളവിക മോഹനാണ് പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നായിക. ലാലു അലക്‌സ്, സംഗീത, സിന്ധ്ര, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അഖിൽ സത്യൻ ആണ് കഥ. സോനു ടി.പി തിരക്കഥയും സംഭാഷണവും എഴുതുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ഏറെ പ്രതീക്ഷ നൽകുന്നു.
ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണൻ ആണ് നായിക. ഷമ്മി തിലകൻ, അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശ്രീ നായർ എന്നിവരാണ് മറ്റു താരങ്ങൾ. അരവിന്ദ് കശ്യപ്, രണദിവെ എന്നിവരാണ് ഛായാഗ്രഹണം. ജി.ആർ. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.
ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് രചന നിർവഹിക്കുന്നു. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമ്മാണം. ഫഹദ് ഫാസിൽ നായകനായി നടൻ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര ഓണം കളറാക്കാൻ സെപ്തംബർ 4ന് എത്തും. കല്യാണി പ്രിയദർശനും രേവതി പിള്ളെയുമാണ് നായികമാർ. വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |