കോഴിക്കോട്: മേയ് രണ്ടു മുതൽ 13 വരെ കോഴിക്കോട് നടക്കുന്ന കുടുംബശ്രീ സരസ് മേളയുടേയും സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ പ്രചാരണ വാഹനം മേയർ ഡോ. ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം സംരംഭകർ മേളയിൽ പങ്കാളികളാകും. മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യാ ഫുഡ്‌കോർട്ടിൽ 50 സ്റ്റാളുകളിലായി വിവിധ സംസ്ഥാനങ്ങ
ളിലെ രുചിവൈവിദ്ധ്യങ്ങൾ മാറ്റുരയ്ക്കും. പ്രചാരണ വാഹനങ്ങൾ വരും ദിവസങ്ങളിൽ ജില്ലയിലാകെ പര്യടനം നടത്തും. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ പി.സി. കവിത, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ പി.എൻ.സുശീല, പി. സൂരജ്, അഴിയൂർ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |