മുഹമ്മ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് ജില്ലയിൽ നിന്ന് പുറപ്പെടുന്നവർക്കുള്ള മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് മണ്ണഞ്ചേരി ക്രസന്റ് പബ്ലിക് സ്കൂൾ ആഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ ഒമ്പതിന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല ട്രെയിനിംഗ് ഓർഗനൈസർ സി.എ.മുഹമ്മദ് ജിഫ്രി അധ്യക്ഷത വഹിക്കും. കിഴക്കേ മഹല്ല് മസ്ജിദ് ഇമാം എ.എം.മീരാൻ ബാഖവി മേതല പ്രാർത്ഥന നിർവഹിക്കും. ട്രെയിനിംഗ് ഓർഗനൈസർ ടി.എ. അലിക്കുഞ്ഞ് ആശാൻ സ്വാഗതവും മുഹമ്മദ് കബീർ നന്ദിയും പറയും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി അബ്ദുൽ റഹ്‌മാൻ പുഴക്കര സാങ്കേതിക പഠന ക്ലാസും, സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി ഹജ്ജ് ക്ലാസും നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |