നെന്മാറ: പാലക്കാട് ജില്ലയിൽ ഹോക്കിയിൽ മികച്ച പ്രകടനം നടത്തുന്ന രണ്ട് വിദ്യാലയങ്ങളിൽ ഒന്നായി വല്ലങ്ങി വി.ആർ.സി.എം.യു.പി സ്‌കൂളിനെ തിരഞ്ഞെടുത്തു. പാലക്കാട് ജില്ല ഹോക്കി അസോസിയേഷനാണ് വല്ലങ്ങി സ്‌കൂൾ ഹോക്കി അക്കാദമിയെ തിരഞ്ഞെടുത്തത്. മികവിനുള്ള അംഗീകാരമായി ഒരു ലക്ഷം രൂപയ്ക്കുള്ള ഹോക്കി സ്റ്റിക്കും ഉപകരണങ്ങളും സ്‌കൂളിൽ നടത്തിയ ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി വി.എസ്.സായോ, ട്രഷറർ ജമീൽകുമാർ എന്നിവർ ചേർന്ന് പ്രധാനാദ്ധ്യാപിക എം.പി.രശ്മിക്ക് കൈമാറി. ചടങ്ങിൽ കായിക അദ്ധ്യാപകനും അക്കാദമി കോച്ചുമായ ശ്രീവിഷ്ണുവിനെ പി.ടി.എ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ആർ.പുഷ്പരാജ്, അദ്ധ്യാപകരായ ആർ.രാധാകൃഷ്ണൻ, എ.രതി, സി.സജീവ്, എം.വിവീഷ്, എം.ശ്രീവിഷ്ണു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |