നെല്ലിയാമ്പതി: ലോക മലമ്പനി ദിനത്തോട്(വേൾഡ് മലേറിയ ഡേ) അനുബന്ധിച്ചു നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മലമ്പനി ദിനാചരണം നടത്തി. പൊതുജനങ്ങൾക്ക് പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ ബോധവത്കരണ ക്ലാസ് നൽകി. മെഡിക്കൽ ഓഫീസർ ഡോ. ജിനേഷ്‌മോൻ ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. പനിയുമായി ആശുപത്രിയിൽ എത്തിയവരുടെ രക്തം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.അഫ്സൽ, സൈനു സണ്ണി എന്നിവർ പരിശോധനയ്ക്കായി ശേഖരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുദിന സുരേന്ദ്രൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ശരൺറാം നന്ദിയും അറിയിച്ചു. ദിവംഗതനായ മാർപ്പാപ്പയ്ക്കും, പഹൽഗാമിലെ രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ബോധവൽക്കരണ പരിപാടി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |