അത്തിക്കയം : തോണിക്കടവ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഓ വി ബി എസിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ലഹരിവിരുദ്ധ ക്ലാസുകൾക്ക് പെരുനാട് സബ് ഇൻസ്പെക്ടർ എ.ആർ.രവീന്ദ്രൻ നേതൃത്വം നൽകി. വികാരി റവ.ഫാദർ വർഗീസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി ടി.ജെ.തോമസ്, സെക്രട്ടറി ജെയിംസ് പതാക്, ഓ വി ബി എസ് സൂപ്രണ്ട് ഗീത സൈബു, കൺവീനർ ഷിബു തോണിക്കടവിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |