തിരുവനന്തപുരം: ഗവ.സംസ്‌കൃത കോളേജിലെ പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം 27ന് രാവിലെ 10ന് കോളേജിൽ മന്ത്റി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.മേയർ ആര്യാരാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.75 വയസ് കഴിഞ്ഞവരെയും വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിക്കും.ഉച്ചയ്ക്ക് 2ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.സംഗമത്തോടനുബന്ധിച്ച് സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് കലാസാഹിത്യ മത്സരങ്ങൾ,ലഹരിവിരുദ്ധ ക്യാമ്പയിൻ,ഫോട്ടോ എക്സിബിഷൻ, പുസ്തകപ്രദർശനം എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |