തൃശൂർ: രാഗചിത്ര ആർട്ട് അവതരിപ്പിക്കുന്ന 11-ാം മധുര സ്മരണ സംഗീത സായാഹ്നം നാളെ വൈകീട്ട് അഞ്ചിന് റീജണൽ തിയേറ്ററിൽ നടത്തും. പോളിയുടെയും സംഘത്തിന്റെയും ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് പഴയ സിനിമാഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള. മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ ചിത്രകലാ അദ്ധ്യാപകയായിരുന്ന പി.ജി. ഉഷ ചിത്രകലാ ക്ലാസുകൾക്കിടയിൽ കുട്ടികളുടെ പാടാനുള്ള കഴിവ് കണ്ടെത്തിയാണ് ഇവരെ പാടാൻ സജ്ജരാക്കിയത്. 2012ലാണ് ആദ്യമായി കുട്ടികളുടെ ഗാനമേള അവതരിപ്പിച്ചതെന്ന് പി.ജി. ഉഷ പറഞ്ഞു. തുടർച്ചയായി 11ാം തവണയാണ് അരങ്ങേറുന്നത്. മധുര സ്മരണ എ.അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.എ. തോമസ്, ടി. കൃഷ്ണകുമാർ, വി.വി. രാജീവ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |