തൃശൂർ: കുരിയച്ചിറയിലെ സഫയർ ഗാഡൻസിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. കൊട്ടാരം ഉപേക്ഷിച്ച് കുടിലിൽ ജീവിച്ച് ലോകത്തിന് തന്നെ മാതൃകയാകുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് അദ്ദേഹം അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ കുരിയച്ചിറ പള്ളി വികാരി റഫാ.തോമസ് വടക്കൂട്ട് , ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിലെ ചീഫ് ഇമാം പി.കെ. ഇബ്രാഹിം ഫലാഹി, കൗൺസിലർ സുനിൽ രാജ്, സഫയർ ഗാഡൻസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. പ്രേംകുമാർ സുമോദ് കുമാർ , സി.ആർ ജോസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |