പാലപ്പിള്ളി : ചൊക്കനയിൽ കാട്ടാനക്കൂട്ടം റോഡിന് തലങ്ങും വിലങ്ങും നടക്കുന്നത് തോട്ടം തൊഴിലാളികൾക്കും വാഹന യാത്രക്കാർക്കും ഭീഷണിയാവുന്നു. പതിനൊന്ന് ആനകളാണ് കൂട്ടമായി റോഡിലും റബർ എസ്‌റ്റേറ്റിലും അലഞ്ഞുനടക്കുന്നത്. ചൊക്കന റബർ തോട്ടത്തിൽ ഇറങ്ങിയ 20 ഓളം ആനകളിൽ കുട്ടികൾ ഉൾപ്പെടെ 11 ആനകളാണ് റോഡിലേക്കിറങ്ങിയത്. വാഹനങ്ങൾ ഏറെ നേരം റോഡിൽ കുടുങ്ങി. റോഡിൽ വളവുള്ള ഭാഗത്ത് ഇറങ്ങുന്ന ആനക്കൂട്ടത്തിന് മുൻപിൽ അകപ്പെടുന്ന വാഹനയാത്രക്കാർ പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കുണ്ടായി ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ആനകളെ കാടുകയറ്റി പ്രദേശവാസികൾക്ക് സുരക്ഷയൊരുക്കാൻ നടപടി വേണമെന്നാണ് നാട്ടുക്കാരുടെആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |