മുടപുരം: നവകേരളം കർമ്മ പദ്ധതിയുടെ ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി നടന്ന ചിറയിൻകീഴ് ബ്ലോക്ക്‌തല മെഗാ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല, ബി.ഡി.ഒ ഡോ.സ്റ്റാർലി. ഒ.എസ്, ബ്ലോക്ക് കോർഡിനേറ്റർ ലില്ലി തുടങ്ങിയവർ പങ്കെടുത്തു. അഭിനന്ദ,അർണവ്,ഋഗ്വേദ് എന്നിവരാണ് ബ്ലോ തല വിജയികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |