തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് ജില്ലാ ഓഫീസേഴ്‌സ് ക്ലബ് സംഗീതനിശ സംഘടിപ്പിക്കുന്നു. ജയചന്ദ്രൻ സ്മൃതി മേയ് ഒന്നിന് വൈകീട്ട് ആറ് മുതൽ അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ' എന്ന പരിപാടി അരങ്ങേറും. ചടങ്ങിൽ ഉദ്യോഗസ്ഥരായ 23 ഗായകർ ഗാനങ്ങൾ ആലപിക്കും. പരിപാടിയോടനുബന്ധിച്ച് സർക്കാർ ജീവനക്കാർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും അന്നേ ദിവസം സംഘടിപ്പിക്കും. ജില്ലാ ഓഫീസേഴ്‌സ് ക്ലബ് സെക്രട്ടറി പി.എൻ. വിനോദ്കുമാർ, വൈസ് പ്രസിഡന്റ് കെ.ജി. പ്രാൺസിങ്, ജോയിന്റ് സെക്രട്ടറി ജിറ്റി ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |