വിഴിഞ്ഞം: 'വിഴിഞ്ഞം വിജയഗാഥ' സോഷ്യൽ മീഡിയയിൽ ഹിറ്റ്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ടിന്റെ ( വിസിൽ) ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തുറമുഖ ഉദ്ഘാടനത്തോടനുബന്ധിച്ച പ്രചാരണം ശ്രദ്ധേയമാകുന്നത്. ഓരോദിവസവും കൗണ്ട്ഡൗൺ പോസ്റ്റുകൾ വരുന്നു.അതിനോടൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സവിശേഷതകളും സൗകര്യങ്ങളും അറിയിച്ചുള്ള തലക്കെട്ടോടെ പോസ്റ്റുകളും ചെറു വിവരണങ്ങളുമുണ്ട്. കാലം മാറും കഥ മാറില്ല,പുലിയാണ് വിഴിഞ്ഞത്തെ പുലിമുട്ട്,കപ്പലേറി വരും ലാഭം, ചോദിച്ച് ചോദിച്ച് പോകണ്ട,തനിമയിൽ തനി തങ്കം എന്നിങ്ങനെ ശ്രദ്ധയാകർഷിക്കുന്ന പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ ഇടുന്നത്.
എസ്. പി. ജി. സംഘം നാളെയെത്തും
പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ച് എസ്.പി.ജി സംഘം നാളെ വിഴിഞ്ഞത്ത് എത്തും. ഇവരുടെ നിർദ്ദേശാനുസരണമാകും പന്തൽ നിർമ്മാണവും മറ്റ് ഒരുക്കങ്ങളും.ഹെലിപാഡിന്റെ നിർമ്മാണം ആരംഭിച്ചു. ഇവിടെയും എസ്.പി.ജി സംഘം എത്തി പരിശോധന നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |