പാലക്കാട്: ബാവ മെറ്റൽസ് ഉടമയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.ജെ.മുഹമ്മദ് ഷെമീറിന്റെ സ്മരണാർത്ഥം ബി.എൻ.ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ) സംരംഭക കൂട്ടായ്മ പാലക്കാട് റീജിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ബി.എൻ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി.അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ചാപ്റ്ററുകളിൽ നിന്നായി 11 ടീമുകൾ മത്സരത്തിൽ മാറ്റുരുക്കുന്നു. ടീം അംഗങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി ഷെമീറിന്റെ ഏക മകൻ ഫത്തീൻ കെ.ഷെമീർ അനാവരണം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ പ്രമോദ് ശിവദാസ്, ബി.എൻ.ഐ മുൻ പ്രസിഡന്റ് നിഖിൽ കൊടിയത്തൂർ, പ്രീമിയർ ലീഗ് കോഓർഡിനേറ്റർ സിയാവുദ്ദീൻ പുലവർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ ഹരിദാസ് വേലായുധൻ, ജിജി വർഗീസ്, സത്യപ്രകാശ്, അജിത്.കെ തുടങ്ങിയവർ പങ്കെടുത്തു. ഉത്തര കേരളത്തിലെ പ്രമുഖ പ്ലൈവുഡ് വിതരണക്കാരായ എം.എ പ്ലൈ മുഖ്യ പ്രായോജകരാണ്. ഫ്ളഡ് ലൈറ്റിൽ നടക്കുന്ന മത്സരങ്ങൾ ഞായറാഴ്ച രാത്രിയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |