തിരുവനന്തപുരം: പാവപ്പെട്ടർക്കുള്ള സൗജന്യ ഇന്റർനെറ്റ് ലഭ്യത കൂട്ടി കെഫോൺ. ബി.പി.എൽ കണക്ഷനുള്ളവർക്ക് സെക്കൻഡിൽ 20മെഗാബൈറ്റ് വേഗതയിൽ 1000ജിബിയാണ് പ്രതിമാസ ഇന്റർനെറ്റ്. നിലവിൽ അത് 20എംബി.പി.എസ്.വേഗതയിൽ 1.5ജിബി മാത്രമായിരുന്നു. ആദിവാസികളുൾപ്പെടെയുള്ളവർക്കായി 8099സൗജന്യ ഇന്റർനെറ്റ് കണക്ഷനാണ് നൽകിയിട്ടുള്ളത്. ബി.പി.എൽകാർക്ക് സൗജന്യ കെഫോൺ ഇന്റർനെറ്റ് കണക്ഷനെടുക്കാൻ https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കിലൂടെയോ,9061604466 എന്ന മൊബൈൽഫോൺ നമ്പറിലേക്ക് KFON BPL എന്ന് വാട്സ്ആപ്പ് അയച്ചാലും മതിയാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ മാനേജിംഗ് ഡയറക്ടറുമായ ഡോ.സന്തോഷ് ബാബു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |