മലപ്പുറം: കേരള ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്ന് കോടികൾ അടിച്ചു മാറ്റിയ സംഭവത്തിൽ ഒരു ക്ലർക്കിനെ മാത്രം പ്രതിയാക്കി കേസ് ഒതുക്കി തീർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ലോട്ടറി ഡയറക്ടർ അടക്കമുള്ള ഉന്നതന്മാരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തണം. ജില്ലാ പ്രസിഡന്റ് ഭരതൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഭാസ്കരൻ പുല്ലാണി, സി.കെ. രാജീവ്, വേലായുധൻ ഐക്കാടൻ, രാധാകൃഷ്ണൻ അമ്മിനിക്കാട്, നാസർ പോറൂർ, കെ.പി. താമി ,ഹംസ പുത്തൂർ, എം. ബാബുരാജ്, സലാം പൊന്നാനി എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |