പത്തനാപുരം: പിറവന്തൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടന്നു പോയ കോൺക്രീറ്റ് നടപ്പാലം തകർന്ന് ആറ് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. പിറവന്തൂർ പഞ്ചായത്ത് കിഴക്കേമുറി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ ഇന്ദു, ബിന്ദു ശിവൻ, രാജി, ബിന്ദു, സത്യഭാമ, ഉഷ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ. താലൂക്ക് ആശുത്രിയിൽ പ്രവേശിപ്പിച്ചു.
നാരങ്ങാപ്പുറം പിച്ചമൈതീൻ കലുങ്കിന് സമീപത്തുളള ഏലയിലെ തോട്ടിൽ സ്ഥാപിച്ചിരുന്ന പഴയ നടപ്പാലത്തിലൂടെ തൊഴിലാളികൾ കടക്കുന്നതിനിടെയാണ് തകർന്നു വീണത്. 25 തൊഴിലാളികൾ തോട് വൃത്തിയാക്കാൻ എത്തിയിരുന്നു. പാലത്തിലെ രണ്ട് സ്ലാബുകളിൽ ഒന്നു തകർന്ന് ആറ് തൊഴിലാളികളും തോട്ടിൽ വീണു. സ്ലാബുകളുടെ അവശിഷ്ടങ്ങൾ ഇവരുടെ ദേഹത്തു പതിച്ചു. വർഷങ്ങൾക്ക് മുമ്പ് ഏല വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാലത്തിലെ കമ്പികൾ ദ്രവിച്ച നിലയിലായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |