പുനലൂർ: ആര്യങ്കാവിൽ രണ്ടാം ദിവസവും കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കേരളത്തിലേക്ക് എത്തിച്ച ഏഴര കിലോ കഞ്ചാവുമായി വർക്കല കുടവൂർ പുല്ലൂർമുക്ക് കൊടുവൂർച്ചിറ വീട്ടിൽ ആർ. തൗഫീഖിനെയാണ് (25) എക്സൈസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച സമാനമായി ബസിൽ കൊണ്ടുവന്ന 12.5 കിലോ കഞ്ചാവുമായി പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്കുള്ള ബസിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തൗഫീഖ് കഞ്ചാവ് കൊണ്ടുവന്നത്. തിരുപ്പതിയിൽ നിന്നു വാങ്ങിയ കഞ്ചാവ് കല്ലമ്പലത്തേക്ക് കൊണ്ടുവരികയായിരുന്നു. കഞ്ചാവും പ്രതിയെയും തുർ നടപടികൾക്കായി അഞ്ചൽ റേഞ്ചിന് കൈമാറി. എക്സൈസ് സി.ഐ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |