കൊച്ചി: ഫിറ്റ്നസില്ലാതെ സംസ്ഥാനത്തോടുന്നത് 3376 സ്വകാര്യ ആംബുലൻസുകൾ. കേരളത്തിൽ രജിസ്റ്റർ ചെയിട്ടുള്ള 9883 ആംബുലൻസുകളിൽ 6507 എണ്ണത്തിന് (65 ശതമാനം) മാത്രമാണ് ഫിറ്റ്നസുള്ളത്. സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ തദ്ദേശഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിൽ 108 സർവീസുൾപ്പെടെ പൊതുമേഖലയിൽ 1091 ആംബുലൻസുണ്ട്. ഇതിൽ 490എണ്ണം ബി.എൽ.എസും 227 എണ്ണം പേഷ്യന്റ് ട്രാൻസ്പോർട്ട് വെഹിക്കിളും (പി.ടി.വി) 30എണ്ണം എ.എൽ.എസുമാണ്. 69 എ.എൽ.എസ് ആംബുലൻസുകളാണ് സംസ്ഥാനത്ത് ആവശ്യമുള്ളത്. സ്വകാര്യ മേഖലയിലെ എ.എൽ.എസ് ആംബുലൻസുകളുടെ കണക്ക് ലഭ്യമല്ല.
കേരളത്തിൽ പൊതു-സ്വകാര്യ-എൻ.ജി.ഒ മേഖല കൂടി കണക്കാക്കിയാൽ ഒരു ലക്ഷം പേർക്ക് 27 ആംബുലൻസുണ്ട്. ഇതുകാരണം പഞ്ചായത്ത് / മുനിസിപ്പാലിറ്റികൾ ഇനി സ്വന്തം ചെലവിൽ ആംബുലൻസ് വാങ്ങരുതെന്ന് തദ്ദേശഭരണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ദേശീയ മാനദണ്ഡമനുസരിച്ച് ഒരുലക്ഷം പേർക്ക് ഒരു ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്) ആംബുലൻസും അഞ്ചു ലക്ഷം പേർക്ക് ഒരു എ.എൽ.എസ് (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്) ആംബുലൻസും വേണം.
കൂടുതൽ ആംബുലൻസ് തലസ്ഥാനത്ത്
തിരുവനന്തപുരം-1771
കൊല്ലം- 688
പത്തനംതിട്ട-407
ആലപ്പുഴ-477
കോട്ടയം-595
ഇടുക്കി-327
എറണാകുളം-1189
തൃശൂർ-824
പാലക്കാട്-550
മലപ്പുറം-738
കോഴിക്കോട്-835
വയനാട്-220
കണ്ണൂർ-507
കാസർകോട്-207
പൊതുമേഖലയിൽ 1091
തദ്ദേശസ്ഥാപനങ്ങളിൽ-304
ആരോഗ്യവകുപ്പ്-428
ആരോഗ്യ വിദ്യാഭ്യാസം-44
108 സർവീസ്-315
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |