ആറ്റിങ്ങൽ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് 1ന് രാവിലെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിൽശാലകളിലും പ്രധാനയിടങ്ങളിലുമായി 150 കേന്ദ്രങ്ങളിൽ പതാക ഉയർത്തും.
ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സിയിൽ ആർ.രാമുവും കച്ചേരി നടയിൽ അഡ്വ.ആറ്റിങ്ങൽ ജി.സുഗുണനും പെരുമാതുറയിൽ ആർ.സുഭാഷും താഴംപള്ളിയിൽ അഞ്ചുതെങ്ങ് സുരേന്ദ്രനും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ വി.വിജയകുമാറും പതാക ഉയർത്തും.
രാവിലെ പ്രാദേശിക അടിസ്ഥാനത്തിൽ വാഹന റാലികളും ഉച്ചക്ക് ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണവും നൽകും. വൈകിട്ട് 4ന് കിഴക്കേനാലുക്കിൽ നിന്നാരംഭിക്കുന്ന മേയ്ദിന റാലി കച്ചേരി നടയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും. മേയ്ദിന ആലോഷ പരിപാടികൾ വിജയിപ്പിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളോടും ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |