കാഞ്ഞങ്ങാട്: നിട്ടടുക്കം മാരിയമ്മ ക്ഷേത്രം 25-ാമത് പ്രതിഷ്ഠാദിന വാർഷികം ആഘോഷിച്ചു. കുടുംബ സംഗമവും സാംസ്കാരിക സദസും വാർഡ് കൗൺസിലർ എൻ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. 70 വയസ്സ് പിന്നിട്ട 30 ക്ഷേത്ര അംഗങ്ങളെ ആദരിച്ചു. ക്ഷേത്ര ക്യുആർ കോഡ് മാദ്ധ്യമപ്രവർത്തകൻ ഇ.വി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. പദ്മനാഭ അദ്ധ്യക്ഷനായി. ക്ഷേത്രം മുക്തേശർ ബി. പത്മനാഭ, വിശ്വനാഥ്, ബി. പരമേശ്വരൻ, പി. ശാന്ത നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എൻ ഗിരീഷ് സ്വാഗതവും പ്രദീപ് കൊടക്കാട് നന്ദിയും പറഞ്ഞു. ക്ഷേത്രങ്ങളിലെ പ്രദേശത്തെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ഷേത്രം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായരുടെ മുഖ്യകാർമി കത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നു. അന്നദാനവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |