തിരുവല്ല : നഗരത്തിന് ഭീഷണിയായി വീണ്ടും കക്കൂസ് മാലിന്യം. മഴുവങ്ങാട് ചിറയിൽ ബൈപാസ് റോഡരികിൽ കഴിഞ്ഞ ദിവസം പുലർച്ചെയും ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യം തള്ളി. വഴിയോരത്തും റോഡിലുമായി ഒഴുകിയിറങ്ങിയ മാലിന്യം കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഏറെ ബുദ്ധിമുട്ടായി.
രാത്രിയുടെ മറവിൽ ദിവസവും നാലും അഞ്ചും ടാങ്കർ മാലിന്യമാണ് ബൈപ്പാസ് റോഡരുകിൽ തള്ളുന്നത്. പുഷ്പഗിരി ട്രാഫിക്ക് സിഗ്നൽ മുതൽ മഴുവങ്ങാട് പാലം വരെയുള്ള ഭാഗത്ത് പലസ്ഥലത്തായി മാലിന്യം നിറഞ്ഞിരിക്കുകയാണ്. മഴ സമയത്ത് മാലിന്യം ഒഴുകി മുല്ലേലി തോട്ടിലേക്കും സമീപമുള്ള തോടുകളിലൂടെ മണിമലയാറ്റിലേക്കും വ്യാപിക്കുന്നു.
ബൈപാസിൽ കുട്ടികളുടെ പാർക്കിനു സമീപമായിരുന്നു മുമ്പ് മാലിന്യം ഒഴുക്കിയി രുന്നത്. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ മാലിന്യ ടാങ്കറുകൾ വരാതെയായി. 2 വർഷം മുൻപ് നഗരസഭ ആരോഗ്യവി ഭാഗം ടാങ്കറുകൾ പിടികൂടിയിരുന്നു.
സംസ്കരണ പ്ളാന്റില്ല
പ്രതിദിനം ഒന്നര ലക്ഷം ടൺ കക്കൂസ് മാലിന്യം ശേഖരിക്കുന്ന ജില്ലയിൽ മാലിന്യ സംസ്കരണത്തിന് സംവിധാനമില്ല. സംസ്കരണ പ്ളാന്റ് ഇല്ലാത്തതാണ് ജില്ല നേരിടുന്ന പ്രധാന പ്രതിസന്ധി.
ടാങ്കറുകളിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യം കാടുവളർന്ന സ്ഥലങ്ങളിലും കനാൽ, തോട് വശങ്ങളിലുമാണ് തള്ളുന്നത്. ആഘോഷ ചടങ്ങുകളിലെ വെൽക്കം ഡ്രിങ്കുകളിലും മറ്റ് ശീതള പാനീയങ്ങളിലും കോളി ബാക്ടീരിയയുടെ അളവ് കൂടതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൊടുമണ്ണിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ളാന്റിന് കണ്ടെത്തിയെങ്കിലും പ്രദേശികമായ എതിർപ്പ് പദ്ധതിക്ക് തടസമായിരിക്കുന്നു.
ജില്ലയിൽ പ്രതിദിനം ശേഖരിക്കുന്ന കക്കൂസ്
മാലിന്യം : 1.50 ലക്ഷം ലിറ്റർ
ജില്ലയിലെ ഭൂഗർഭ ജല സ്രോതസുകളിലും കുഴൽ കിണറുകളിലും മനുഷ്യ മാലിന്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. കക്കൂസ് മാലിന്യം ശേഖരിക്കാൻ ഇടമില്ലാത്തതാണ് ജില്ല നേരിടുന്ന പ്രതിസന്ധി.
ശുചിത്വ മിഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |