കൊടുങ്ങല്ലൂർ: ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ നൽകിയവർക്ക് ബാലസാഹിത്യ സമിതി ഏർപ്പെടുത്തിയ പി.നരേന്ദ്രനാഥ് പുരസ്‌കാരത്തിന് ബാലസാഹിത്യകാരനായ മുരളീധരൻ ആനാപ്പുഴ അർഹനായി. 10000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയുമാണ് അവാർഡ്. സിപ്പി പള്ളിപ്പുറം,ബക്കർ മേത്തല, കെ.വി.അനന്തൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മെയ് അവസാനവാരത്തിൽ പാലിയം തുരുത്ത് വിദ്യാർത്ഥി ദായിനീ സഭാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാര സമർപ്പണം നടത്തുമെന്ന് ട്രഷറർ അജിത് കുമാർ ഗോതുരുത്ത് അറിയിച്ചു. നാടൻ ക്രിക്കറ്റ്,അക്ഷരത്തെറ്റ് ,108 കുട്ടിക്കവിതകൾ തുടങ്ങി 25 ൽ പരം പുസ്തകങ്ങളുടെ രചയിതാവാണ് പുരസ്‌കാര ജേതാവായ മുരളീധരൻ ആനാപ്പുഴ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |