തൃശൂർ : തൃശൂർ പൂരം ഹിന്ദു മഹാസംഗമത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കം. പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ഘോഷയാത്ര ബംഗളൂരു വിഭു ഫൗണ്ടേഷൻ അദ്ധ്യക്ഷൻ സ്വാമി ശിവപ്രകാശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയ്ക്ക് സ്വാമി വിവിക്താനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ബ്രഹ്മപരാനന്ദ, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി സത്സ്വരൂപാനന്ദ, മഹാസംഗമം രക്ഷാധികാരികളായ ഡോ.എം.വി.നടേശൻ, യു.പുരുഷോത്തമൻ, എം.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്ര വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി ശ്രീശങ്കര മണ്ഡപത്തിൽ ദർശനം നടത്തിയ ശേഷം തിരുവമ്പാടി ക്ഷേത്രത്തിൽ സമാപിച്ചു. ഇന്ന് ഇന്ത്യയുടെ അറ്റോർണി ജനറൽ സീനിയർ അഡ്വ.ആർ.വെങ്കട്ടരമണി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |