എഴുകോൺ: കുടിക്കോട് കുരിക്കാട് ക്ഷേത്ര പരിസരത്ത്തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ മർദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലെ പ്രതിയെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കരീപ്ര നെടുമൺകാവ് വടക്കെല്ലഴികത്ത് വീട്ടിൽ പ്രണവ് (24) ആണ് പിടിയിലായത്.ഏപ്രിൽ ഏഴിനാണ് സംഭവം. അടിപടി കേസുകളിലും മറ്റും സ്ഥിരം പ്രതിയാണ് ഇയാൾ. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ അഞ്ചാലുംമൂട് ഭാഗത്തു നിന്നാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ സുധീഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ നിതീഷ്, സി.പി.ഒമാരായ കിരൺ, അജിത്, അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |