അലനല്ലൂർ: മുസ്ലിം സർവീസ് സൊസൈറ്റി(എം.എസ്.എസ്) എടത്തനാട്ടുകര, കോട്ടപ്പള്ള യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണവും സ്ഥാപകാംഗവും മുൻ ജില്ലാ പ്രസിഡന്റുമായ പാറോക്കോട്ട് സൈതാലുഹാജിക്കുള്ള സ്‌നേഹാദരവും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.പി.എ.ബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അബൂബക്കർ കാപ്പുങ്ങൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, പി.മുഹമ്മദ് അബ്ദുറഹ്മാൻ, പി.മൊയ്തീൻ, യൂനുസ് മഠത്തൊടി, കെ.യൂനുസ് സലീം, പി.അബ്ദുൽ ഗഫൂർ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് കെ.എച്ച്.ഫഹദ്, ജില്ലാ സെക്രട്ടറി സി.ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |