പാലക്കാട്: രാഷ്ട്രത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമം ചെറുക്കണമെന്ന് പീസ് റേഡിയോ ലിസണേഴ്സ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുവാക്കളിലും വിദ്യാർത്ഥികളിലും കാണുന്ന ലഹരിയുൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ഒന്നിച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അദ്ധ്യക്ഷനായി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ധീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ.നിഷാദ്, സെക്രട്ടറി ഡോ.വി.പി.ബഷീർ, അബ്ദുറഹ്മാൻ ചുങ്കത്തറ, ഷംജാസ് കെ.അബ്ബാസ്, ഹിലാൽ സലീം, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |