കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും അസോസിയേഷൻ ഒഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. റാസൽഖൈമയിലെ കൾച്ചറൽ ഡവലപ്മെന്റ് സെന്ററിൽ നടന്ന എ.കെ.എം.ജി വാർഷിക സമ്മേളനത്തിലാണ് ആദരിച്ചത്. ആരോഗ്യമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ് ആദരം.
ഡോ. ആസാദ് മൂപ്പൻ, 1987ൽ ദുബായിൽ ക്ലിനിക്കിലൂടെയാണ് പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനെ ഏഴ് രാജ്യങ്ങളിലായി 927ലധികം യൂണിറ്റുകളുള്ള ആഗോള ആരോഗ്യ പരിചരണ ശൃംഖലയാക്കി ഡോ. ആസാദ് മൂപ്പൻ മാറ്റി.
ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിലായി 19 ആശുപത്രികൾ, 13 ക്ലിനിക്കുകൾ, 203 ഫാർമസികൾ, 254 ലാബുകൾ, പേഷ്യന്റ് എക്സ്പീരിയൻസ് സെന്ററുകൾ എന്നിവയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |