കൊച്ചി: വേൾഡ് ബോക്സിംഗ് കൗൺസിലിന്റെ (ഡബ്ല്യു.സി.ബി) നേതൃത്വത്തിൽ യു.കെയിലെ ബാംബർ ബ്രിഡ്ജ് ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിലെ ഇടിക്കൂട്ടിൽ മേയ് 3ന് നടക്കുന്ന ബോക്സിംഗ് മത്സരത്തിൽ മിഡിൽ വെയ്റ്റ് ബോക്സിംഗ് ചാംമ്പ്യനും മലയാളിയുമായ കെ.എസ്. വിനോദും ബോക്സിംഗ് താരം അനസ് മൊഹമൂദും തമ്മിൽ ഏറ്റുമുട്ടും. കൂടുതൽ യുവാക്കളെ കായിക മേഖലയിൽ കൊണ്ടുവരിക, അതുവഴി അറിയപ്പെടുന്ന കായിക താരമായി മാറാൻ അവർക്ക് പ്രചോദനം നൽകുക എന്നതാണ് ലക്ഷ്യമെന്നും ഡബ്ല്യു.സി.ബിയുടെ മത്സരത്തിൽ നിന്ന് ലഭിക്കുന്ന തുക ഇന്ത്യയിൽ കായികമേഖലയുടെ ഉന്നമനത്തിനും അവർക്കുവേണ്ടി സ്പോർടസ് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിക്കുമെന്നും വിനോദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |