പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ പത്തനംതിട്ട രാജീവ് ഭവന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ എം.പി നിർവഹിക്കും.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, കെ പി സി സി രാഷ്ടീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, അഡ്വ.അടൂർ പ്രകാശ് എം.പി, അഡ്വ.ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, കെ പി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു, ജനറൽ സെക്രട്ടറിമാരയ അഡ്വ.പഴകുളം മധു, അഡ്വ.എം.എം.നസീർ, മുൻ ഡി സി സി പ്രസിഡന്റുമാരായ അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹൻരാജ് എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |