കൊച്ചി: ഐ.എം.സി രാമകൃഷ്ണ ബജാജ് ഉത്പാദന, സുരക്ഷ മേഖലകളിലെ ദേശീയ ഗുണമേന്മ അവാർഡ് ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക് ലഭിച്ചു. 1996-ൽ സ്ഥാപിതമായ ഐ.എം.സി രാമകൃഷ്ണ ബജാജ് അവാർഡ് ഗുണമേന്മയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയാണ്. മാൽക്കം ബാൽഡ്രിജ് അവാർഡ്, യൂറോപ്യൻ ക്വാളിറ്റി അവാർഡ് തുടങ്ങിയ ആഗോള മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യാവുന്ന അംഗീകാരമാണിത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിൽ
ഐ.എം.സി പ്രസിഡന്റ് നീരജ് ബജാജ്, എക്സലൻസ് സമിതി കോ ചെയർമാൻ സുരേഷ് ലുല്ല എന്നിവരിൽ നിന്ന് ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ പ്രതിനിധികളായ
ഇ ആൻഡ് സി ചീഫ് ജനറൽ മാനേജർ ടി. വേണുഗോപാലും ഡി.ജി.എം എൻ. വിജയകുമാറും സീനിയർ മാനേജർ വെങ്കട സുധാകറും ചേർന്ന് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |