പ്രമാടം : ളാക്കൂർ സെന്റ് മേരീസ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് വികാരി ഫാ.ലൈജു മാത്യു കൊടിയേറ്റി. മെയ് ഒന്ന് മുതൽ മൂന്ന് വരെ കുർബാനയ്ക്ക് ഫാദർ സഖറിയ സാമുവൽ, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാദർ ജോർജ്ജ് മാത്യു എന്നിവർ നേതൃത്വംനൽകും. മൂന്നിന് വൈകിട്ട് 5.30 ന് ചെമ്പിൽ അരിയിടൽ, തുടർന്ന് കുടുംബസംഗമം. നാലിന് വൈകിട്ട് 5.30ന് ഡോ.ഏബ്രഹാം മാർ സ്തേഫോനോസിന് സ്വീകരണം, അഞ്ചിന് രാവിലെ എട്ടിന് മൂന്നിൻമേൽ കുർബാന, തുടർന്ന് ചെമ്പെടുപ്പ് റാസ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |