മുക്കം: കുറ്റിപ്പാല റസിഡൻറ്സ് അസോസിയേഷന്റെ പത്താം വാർഷികം മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി ഉദ്ഘാടനം ചെയ്തു.എം.കെ.മമ്മദ് അദ്ധ്യക്ഷത വഹിച്ചു. വാർഷിക ജനറൽ ബോഡി, സാംസ്‌കാരിക സമ്മേളനം, കായിക മത്സരങ്ങൾ , കലാപരിപാടികൾ നടന്നു. കെ.പി. അപ്പുക്കുട്ടി നായർ, കെ.പി.കുഞ്ഞാലി, ജി.എൻ. ആസാദ് ,ഉണ്ണിക്കുറുപ്പ് , നാരായണൻ നമ്പുതിരി, കെ.പി. അനിൽ കുമാർ, പി.സി. ലോറൻസ്, എം.ധനീഷ്, ടി.കെ. അബൂബക്കർ ,ഇ.സി. മുഹമ്മദ് , അഞ്ജു വർമ്മ, പി. ബാലകൃഷ്ണൻ, രജനി കെട്ടിൽ ,പി.സി. ഷാഹുൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ.മമ്മദ് (പ്രസിഡൻ്റ്), കെ.പി.കുഞ്ഞാലി (വൈസ് പ്രസിഡൻറ്), പി.സി.ഷാഹുൽ (സെക്രട്ടറി), പി.സി.രഞ്ജിനി (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |