കരുനാഗപ്പള്ളി: നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ രണ്ടാമത് ചലച്ചിത്രമായ സിറ്റി ട്രാഫിക്കിന്റെ ഓഡിഷനും ഫോട്ടോ ഷൂട്ടും നടകശാല ഓഡിറ്റോറിയത്തിൽ ഡോ. ഫയാസ് അമീൻ ഉദ്ഘാടനം ചെയ്തു. എവ മാക്സ് ബഷീർ, ഷംസ് താമരക്കുളം, അബ്ബാ മോഹൻ, കബീർ എൻസൈൻ, ഷാനവാസ് കമ്പിക്കീഴിൽ, രത്നമ്മ ബ്രാഹ്മമുഹൂർത്തം എന്നിവർ സംസാരിച്ചു.
പുലിമുരുകൻ സിനിമയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അജാസ് നായകനും, ബാലതാരമായി അഭിനയിച്ച് ഏഷ്യാനെറ്റ് അവാർഡ് നേടിയ ഡോ. സാന്ദ്ര നായികയുമായ ചിത്രത്തിൽ അരിസ്റ്റോ സുരേഷ് ഉൾപ്പടെയുള്ള സിനിമാതാരങ്ങളും സീരിയൽ, നാടകനടി നടന്മാരും അഭിനയിക്കുന്നു. പ്രസാദ് നൂറനാട് സംവിധാനം നിർവ്വഹിക്കുന്ന സിറ്റി ട്രാഫിക്കിന്റെ തിരക്കഥയും സംഭാഷണവും നാടകകൃത്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയുടേതാണ്. കെ.പി. നമ്പ്യാതിരിയാണ് ക്യാമറമാൻ. ഗാനരചന വയലാർ ശരത് ചന്ദ്ര വർമ്മയും സംഗീത സംവിധാനം അജയ് സരിഗമയും നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |