ചാത്തന്നൂർ: പൊലീസിനെ വെല്ലുന്ന പാസിംഗ് ഔട്ട് പരേഡ് കാഴ്ചവച്ച് കുട്ടി പൊലീസ്. 110 ആൺകുട്ടികളും 110 പെൺകുട്ടികളും പൊലീസ് വേഷത്തിൽ പരേഡിൽ പങ്കെടുത്തപ്പോൾ രക്ഷിതാക്കൾക്കും അഭിമാന നിമിഷം.
ചാത്തന്നൂർ സബ് ഡിവിഷനിലെ ജി.എച്ച്.എസ് ചിറക്കര, അമൃത എച്ച്.എസ്.എസ് പാരിപ്പള്ളി, എഴിപ്പുറം എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് ചാത്തന്നൂർ, എസ്.എൻ.വി.ജി.എച്ച്.എസ് പരവൂർ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സീനിയർ ബാച്ചിന്റെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ചിറക്കര സ്കൂൾ ഗ്രൗണ്ടിലാണ് നടന്നത്. മന്ത്രി ജെ.ചിഞ്ചുറാണി സല്യൂട്ട് സ്വീകരിച്ചു.
ജി.എസ്.ജയലാൽ എം.എൽ.എ, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, അഡിഷണൽ എസ്.പി ജീജി, പാരിപ്പള്ളി എസ്.എച്ച്.ഒ നിസാർ, മറ്റു രാഷ്ട്രീയ-സംസ്‍കാരിക രംഗത്തെ പ്രമുഖർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അദ്ധ്യാപകർ, കമ്മ്യുണിറ്റി പൊലീസ് ഓഫീസർമാർ തുടങ്ങിയവ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |