SignIn
Kerala Kaumudi Online
Friday, 16 May 2025 7.15 AM IST

അഞ്ച് രൂപയുടെ പഴയ കറന്‍സി നോട്ട് കൈയിലുണ്ടോ? ആറ് ലക്ഷം രൂപ വരെ പകരം കിട്ടാന്‍ സാദ്ധ്യത

Increase Font Size Decrease Font Size Print Page
currency

പഴയ സാധനങ്ങള്‍ക്ക് വില കൂടുതല്‍ നല്‍കി വാങ്ങിക്കൂട്ടുന്നത് ചിലരുടെ ഒരു ശീലമാണ്. ഇതില്‍ പഴയ പോസ്റ്റല്‍ സ്റ്റാമ്പുകള്‍, പഴയ മോഡല്‍ വാഹനങ്ങള്‍, കറന്‍സി നോട്ടുകള്‍, നാണയങ്ങള്‍ തുടങ്ങി എന്തും ഉള്‍പ്പെടാം. കൈവശം പഴയ നോട്ടുകളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കാര്യം. ടൈംസ്ബുള്ളില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഒരു പഴയ അഞ്ച് രൂപ നോട്ട് കൈവശമുണ്ടെങ്കില്‍, അത് നല്‍കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ പകരം ആറ് ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഏതെങ്കിലും ഒരു പഴയ അഞ്ച് രൂപ നോട്ട് ഉണ്ടായിട്ട് കാര്യമൊന്നുമില്ലെന്നാണ് പ്രധാനമായി ലേഖനത്തില്‍ പറയുന്നത്. ഒരു പ്രത്യേക സീരിസിലെ നോട്ടുകള്‍ കയ്യിലുള്ളതെങ്കിലാണ് അഞ്ച് രൂപ നല്‍കുമ്പോള്‍ ആറ് ലക്ഷം വരെ കിട്ടാന്‍ സാദ്ധ്യതയുള്ളത്.

നോട്ടില്‍ 786 എന്ന മൂന്നക്ക സീരിയല്‍ നമ്പര്‍ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. കൂടാതെ നോട്ടില്‍ ട്രാക്ടറിന്റെയും അതില്‍ ഇരിക്കുന്ന കര്‍ഷകന്റെയും ഫോട്ടോ ഉണ്ടായിരിക്കണം. നിങ്ങളുടെ കൈവശം ഈ അഞ്ച് രൂപ നോട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് ലക്ഷങ്ങള്‍ക്ക് വില്‍ക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ഓഫര്‍ തട്ടിപ്പാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഒരു സ്വകാര്യ വ്യക്തിയോ അല്ലെങ്കില്‍ സ്ഥാപനമോ ഇത്തരത്തില്‍ നോട്ട് വില്‍ക്കുന്നതും വാങ്ങുന്നതും നിയമപരമായി റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ വിശദമായി അധികൃതരെ സമീപിച്ചതിന് ശേഷം മാത്രമേ ഇത്തരം ഇടപാടുകളുമായി മുന്നോട്ട് പോകാന്‍ പാടുള്ളൂ.

TAGS: CURRENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.