മുണ്ടക്കയം : പച്ചക്കറിക്കടയിൽ മോഷണം നടത്തിയ ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ടു ശ്രീജിത്ത് (39) നെ മുണ്ടക്കയം പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ 22 ന് രാത്രി മുണ്ടക്കയം സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കടയുടെ പടുത പൊളിച്ച് അകത്തുകടന്ന് കടയ്ക്കുള്ളിലെ സേഫ് കുത്തിത്തുറന്ന് അയ്യായിരം രൂപയാണ് കവർന്നത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 12 ലധികം മോഷണക്കേസുകളുണ്ട്. എസ്.ഐ കെ.വി വിപിൻ, വിക്രമൻ നായർ, സുരേഷ്, പ്രതീഷ് രാജ് എന്നിവർ ചേർന്ന് തെള്ളിയാമറ്റം ഭാഗത്തുള്ള വീടിന് സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |