കുന്ദമംഗലം: കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെയും ക്ലാസ് റൂമുകളുടെയും പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. സുബിത തോട്ടഞ്ചേരി മുഖ്യാതിഥിയായി. എം ധനീഷ് ലാൽ, അനീഷ് പാലാട്ട്, കെ.പി അശ്വതി, സി.സുജ, വി.എസ് ശോഭ, പി.പി ബഷീർ, കെ.എം പുരുഷോത്തമൻ, കെ.പി കോയ, എം.ടി മാമുക്കോയ, ഐ.പി വിനോദ്, ഷാഹുൽ ഹമീദ്, റഷീദ് നാസ്, എ.എം.എസ് അലവി, ജി സുമേഷ്,ഇ മുജീബ് റഹ്മാൻ, സജീവ് കുമാർ പ്രസംഗിച്ചു. കെ ഉബൈബ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |